കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അഖില നന്ദകുമാർ; ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

Published : Jun 23, 2023, 11:37 AM ISTUpdated : Jun 23, 2023, 02:47 PM IST
കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അഖില നന്ദകുമാർ; ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

Synopsis

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ മറ്റ് നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു  

എറണാകുളം: വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ  പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കളളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.അതുവരെ മറ്റ് നടപടികളുണ്ടാകില്ലെന്ന്
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ കെഎസ് യു പ്രവർത്തകർ ആരോപണം ഉന്നയിച്ചത് റിപ്പോർട്ട് ചെയ്തതിന്‍റെ  പേരിലാണ് തനിക്കെതിരെ ഗൂഡാലോചനയ്ക്ക് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്. 

 

അഖിലക്കെതിരായ കേസ്: ആർഷോയുടെ ഗൂഢാലോചന വാദം പൊളിയുന്നു; മാർക് ലിസ്റ്റിലെ പിഴവ് നേരത്തെ പുറത്ത് വന്നിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത