മുഖ്യമന്ത്രി വിസിറ്ററാവണം; ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ

Published : Aug 09, 2022, 01:37 PM ISTUpdated : Aug 09, 2022, 01:39 PM IST
മുഖ്യമന്ത്രി വിസിറ്ററാവണം;  ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ

Synopsis

മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശ.  

തിരുവനന്തപുരം: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശ.

ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമം നടക്കുന്നതിനിടെയാണ് ഗവർണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാർശ. സര്‍വ്വകലാശാലകളുടെ അധികാരങ്ങൾ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാൻസര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്കരണ കമ്മീഷൻ ശുപാര്‍ശ. 

Read Also:മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണം; ട്രാൻസ്ജെൻഡർ സീറ്റ് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ

സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നൽകുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാൻസലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകൾക്കും പ്രത്യേക ചാൻസലര്‍ വേണം. വൈസ് ചാൻസറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരിൽ നിന്ന് വൈസ് ചാൻസലറേയും തെരഞ്ഞെടുക്കാം എന്നാണ് ശുപാര്‍ശ. 
 
നേരത്തെ എൻ കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മീഷനും വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ വെക്കാമെന്ന ഭേദഗതിയോടെ ഓർഡിനൻസ് ഇറക്കാൻ നടപടി തുടങ്ങിയത്. സ്വകാര്യ സര്‍വ്വകലാശാലകൾക്കായി ബില്ല് കൊണ്ടുവരണം. മലബാറിൽ കൂടുതൽ കോളേജുകൾ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം.. സര്‍വ്വകലാശാലാ നിയമനങ്ങൾ പിഎസ്‍സി, ഹയര്‍ എജ്യുക്കേഷൻ സര്‍വ്വീസ് കമ്മീഷൻ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടര്‍ എന്നിവയാണ് മറ്റ് ശുപാർശകൾ. 

Read Also: പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറാക്കാൻ നീക്കമെന്ന് സൂചന
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും