ഉന്നത തസ്തികകള്‍ 'കരാര്‍' നിയമനമാക്കി; ഭരണ പ്രതിസന്ധിയില്‍ സര്‍വ്വകലാശാലകള്‍

Published : Mar 09, 2019, 07:11 AM ISTUpdated : Mar 09, 2019, 08:48 AM IST
ഉന്നത തസ്തികകള്‍ 'കരാര്‍' നിയമനമാക്കി; ഭരണ പ്രതിസന്ധിയില്‍ സര്‍വ്വകലാശാലകള്‍

Synopsis

സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഈ നിയമത്തില്‍ നിന്ന് മൂന്ന് പ്രധാന തസ്തികകളെ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ഭേദഗതിയെന്നും ആരോപണം ഉയരുന്നുണ്ട്. 

തിരുവനന്തപുരം:  സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികള്‍, കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 

രജിസ്ട്രാര്‍, പരീക്ഷ കണ്ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ എന്നിവ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്. അറുപത് വയസ്സുവരെയുള്ള സര്‍വ്വീസ് കാലാവധി അമ്പത്തിയാറാക്കിയും കുറച്ചിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ തസ്തികയിലുള്ളവര്‍ മാതൃസ്ഥാപനത്തിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ. പിന്നീട് ഒരു ടേം കൂടി അനുവദിക്കും. 

എന്നാല്‍ നേരത്തെ ഇത് സ്ഥിരം നിയമനമായിരുന്നു. സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഈ നിയമത്തില്‍ നിന്ന് മൂന്ന് പ്രധാന തസ്തികകളെ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ഭേദഗതിയെന്നും ആരോപണം ഉയരുന്നുണ്ട്. 

ഓര്‍ഡിവന്‍റസ് ഇറങ്ങിയതോടെ നാല് വര്‍‍ഷത്തില്‍ കൂടുതല്‍ ഈ മൂന്ന് തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെല്ലാം പുറത്തായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഇത് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഭരണ പ്രതിസന്ധിയുണ്ടാകും. ഓഡിനവന്‍സിനെതിരേ കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരില്‍ പലരുടേയും തീരുമാനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു