
പത്തനംതിട്ട: ശബരിമലയിലെ അസൗകര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച നീലിമല പാതയിൽ യാത്ര ദുരിതമാണ്. മാലിന്യപ്രശ്നവും രൂക്ഷംമാണ്. മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണെന്നും വേണ്ടത്ര സമയമുണ്ടായിട്ടും ഒരുക്കങ്ങൾ നടന്നില്ലെന്നും, ഒരാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വല്‍സൻ തില്ലങ്കേരി പറഞ്ഞു.
വൈക്കം ഗ്രാമവും ശബരിമല ധര്‍മശാസ്താ ക്ഷേത്രവും തമ്മില്‍ കൗതുകകരമായൊരു ബന്ധമുണ്ട്
കോട്ടയം ജില്ലയിലെ വൈക്കം ഗ്രാമവും ശബരിമല ധര്‍മശാസ്താ ക്ഷേത്രവും തമ്മില്‍ കൗതുകകരമായൊരു ബന്ധമുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ശബരിമലയിലും മാളികപ്പുറത്തുമായി മേല്‍ശാന്തിയായി സേവനം അനുഷ്ടിക്കാന്‍ അവസരം കിട്ടിയവരില്‍ പന്ത്രണ്ടു പേരും വൈക്കത്തുകാരാണ്. പുതിയ മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ കെട്ടുനിറയ്ക്കല്‍ ചടങ്ങ് ഒരര്‍ഥത്തില്‍ ശബരിമലയിലെ മുന്‍ മേല്‍ശാന്തിമാരുടെ സംഗമ വേദികൂടിയായി മാറി.
1983ലാണ് വൈക്കം മോനാട്ട് ഇല്ലത്തെ കൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നെ 1987 ലും,88ലും ശബരിമല മേല്‍ശാന്തി സ്ഥാനത്ത് വൈക്കത്തുകാരായ നാരായണന്‍ നമ്പൂതിരിയും,സുബ്രഹ്മണ്യന്‍ നമ്പൂതിരിയും വന്നു. 91നും 2012നും ഇടയില്‍ പിന്നെയും ആറ് വൈക്കത്തുകാരെ തേടി ശബരിമല മേല്‍ശാന്തി സ്ഥാനം എത്തി.ഇക്കുറി മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിഹരന്‍ നമ്പൂതിരി ഉള്‍പ്പെടെ മൂന്നു വൈക്കത്തുകാരുടെ നിയോഗം മാളികപ്പുറത്തായിരുന്നു..വൈക്കത്തിനും ശബരിമലയ്ക്കുമിടയിലെ പാലം വൈക്കത്തപ്പനെന്നാണ് മേല്‍ശാന്തിമാരുടെയെല്ലാം വിശ്വാസം.മറ്റനേകം ക്ഷേത്രങ്ങളില്‍ സേവനമനുഷ്ടിച്ചവരെങ്കിലും ശബരിമല സന്നിധാനത്തു നിന്നാര്‍ജിച്ച അനുഭവങ്ങള്‍ക്ക് ഇവരുടെയെല്ലാം മനസില്‍ പ്രത്യേക സ്ഥാനമുണ്ട്.വൈക്കത്തപ്പന്‍റെ അനുഗ്രഹത്താല്‍ ശബരിമല സേവനത്തിന് വൈക്കത്തുകാരേറെപ്പേര്‍ക്ക് ഇനിയും അവസരം കിട്ടുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ഇണ്ടംതുരുത്തി മനയിലെ പ്രാര്‍ഥനാ വേദിയില്‍ നിന്ന് മുന്‍ മേല്‍ശാന്തിമാരെല്ലാം മടങ്ങിയത്.