നേര്യമംഗലത്ത് വനത്തിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം; വനം വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി

Published : Nov 18, 2022, 11:18 AM ISTUpdated : Nov 18, 2022, 04:15 PM IST
നേര്യമംഗലത്ത് വനത്തിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം; വനം വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി

Synopsis

അടിമാലി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലംഗസംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം. ഒരു ഡ്രൈവറാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇതേ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്ക് അരികിലായിട്ട് നേര്യമംഗലം അഞ്ചാം മൈൽ ഭാഗത്തായാണ് തോക്കുധാരികളെ കണ്ടതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അടിമാലി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലംഗസംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇവരുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതോടെയാണ് വനം വകുപ്പും പൊലീസും വനത്തിൽ തെരച്ചിൽ നടത്തിയത്. എന്നാൽ ആരെയും കണ്ടെത്താനായില്ല.

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും