Chrismas Tree : നാടെങ്ങും ക്രിസ്മസ് ട്രീകൾ; ചരിത്രം പിറക്കുന്ന വഴികൾ

By Web TeamFirst Published Dec 19, 2021, 7:00 AM IST
Highlights

എന്തായാലും അറിയപ്പെടുന്ന ചരിത്രം അനുസരിച്ച് 1605ലാണ് ആദ്യത്തെ ഔദ്യോഗിക ക്രിസ്മസ് ട്രീ പിറന്നത്

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളിൽ (christmas celebration) ഒഴിച്ചുകൂടാനാവാത്തതാണ് ക്രിസ്മസ് ട്രീകൾ(chrismas tress) .എന്നാൽ എന്നുമുതലാണ് ക്രിസ്മസ് ട്രീകൾ ആഘോഷത്തിന്‍റെ ഭാഗമായത്.ക്രിസ്മസ് ട്രീകളുടെ ചരിത്രത്തിലേക്കാണ് ഇനി.

മഞ്ഞുകാലത്ത് മരങ്ങൾ വെട്ടിക്കൊണ്ട് കൊണ്ടുവന്ന് അലങ്കരിക്കുന്ന പതിവ് ക്രിസ്മസ് ആചരിച്ച് തുടങ്ങുന്നതിനും മുൻപേ വടക്കൻ യൂറോപ്പിന്‍റെ ശീലമായിരുന്നു.യുൾ എന്ന ശൈത്യകാല ഉത്സവത്തിന്‍റെ ഭാഗം.കൊടും മഞ്ഞിൽ നിന്ന് രക്ഷനേടുന്നതിനായി നേരത്തെതന്നെ വിറകും മരങ്ങളും ശേഖരിച്ച് വെക്കുന്നതിന്‍റെ ഭാഗം.പിന്നീടത് എങ്ങനെയോ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി.

എന്തായാലും അറിയപ്പെടുന്ന ചരിത്രം അനുസരിച്ച് 1605ലാണ് ആദ്യത്തെ ഔദ്യോഗിക ക്രിസ്മസ് ട്രീ പിറന്നത്.പശ്ചിമ ജർമ്മനിയിലെ സ്ട്രാസ് ബർഗിൽ.ചെറി മരങ്ങളിൽ വർണ്ണക്കടലാസുകളും ബലൂണുകളും നക്ഷത്ര വിളക്കുകളും തൂക്കി ആദ്യത്തെ ക്രിസ്മസ് ട്രീ പിറന്നു.

പിന്നീട് ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടെ നമ്മുടെ നാട്ടിലേക്കും ക്രിസ്മസ് ട്രീയെത്തി.യൂറോപ്പിലാകട്ടെ ക്രിസ്മസ് ട്രീ മരങ്ങൾ നട്ടുവളർത്തുന്നത് വലിയ ബിസിനസ് സംരംഭമാണ്.ഫിർ മരങ്ങളാണ് പ്രധാനമായും അലങ്കരിക്കാനായി ഉപയോഗിക്കുന്നത്.പൈൻ മരങ്ങളും ക്രിസ്മസ് ട്രീയുടെ നിർമ്മാണത്തിനായി ഉപയോഗിക്കും.

click me!