കനത്ത മഴ; കാസ‍ർകോ‍ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published : Oct 25, 2019, 10:31 PM ISTUpdated : Oct 25, 2019, 10:48 PM IST
കനത്ത മഴ; കാസ‍ർകോ‍ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Synopsis

കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ലെന്നും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഒക്ടോബർ 26ന്) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും അംഗൻവാടികളും അവധി ബാധകമായിരിക്കും. കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഉപജില്ലാ സ്കൂൾ കലോത്സവ വേദി കാറ്റിൽ തകർന്ന് വീണു. തലനാരിഴക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. സംസ്കൃതോത്സവം പുരോഗമിക്കുന്നതിനിടെ കാറ്റും മഴയും ശക്തമാവുകയായിരുന്നു. വിദ്യാർത്ഥികൾ വേദിയിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെ പന്തൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ജില്ലയിൽ ഇന്ന് കാറ്റും മഴയും ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു. സ്കൂൾ കലോത്സവ ക്രമം താളം തെറ്റുമെന്നതിനെ തുടർന്നാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഉപ ജില്ലാ കലോത്സവം നടത്താൻ അനുമതി നൽകിയത്. മരം കടപുഴകി വീണ് രാവണീശ്വരം ഹയർസെക്കന്ററി സ്കൂൾ കെട്ടിടം തകർന്നു. കാസർകോട് വിത്തുത്പാദന കേന്ദ്രമടക്കം ചിലകെട്ടിടങ്ങളും വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്.

ദേശീയപാതയിൽ കറന്തക്കാട് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫണ്ട് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ; ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണമെന്ന് മറുപടി
'അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, സഖാവ് കുഞ്ഞികൃഷ്ണന് അഭിവാദ്യങ്ങൾ', രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം