ശ്രീധരന്‍ പിള്ള ഭരണനൈപുണ്യമുള്ള നിയമവിദഗ്ധന്‍, അര്‍ഹതയ്ക്കുള്ള അംഗീകാരം; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും കുമ്മനം

Published : Oct 25, 2019, 09:01 PM ISTUpdated : Oct 25, 2019, 09:05 PM IST
ശ്രീധരന്‍ പിള്ള ഭരണനൈപുണ്യമുള്ള നിയമവിദഗ്ധന്‍, അര്‍ഹതയ്ക്കുള്ള അംഗീകാരം; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും കുമ്മനം

Synopsis

 ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും താന്‍ അധ്യക്ഷ പദവിയിലേക്കില്ലെന്നും കുമ്മനം പറഞ്ഞു

തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ മിസോറാം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചതില്‍ പ്രതികരിച്ച് മുന്‍ ബിജെപി അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനമെന്ന് കുമ്മനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരന്‍ പിള്ള. അഭിഭാഷകനായ ശ്രീധരന്‍ പിള്ള പ്രവര്‍ത്തന പാരമ്പര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണ് അദ്ദേഹമെന്നും കുമ്മനം വ്യക്തമാക്കി. 

അതേസമയം അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു. അധ്യക്ഷ പദവിയില്‍ ശ്രീധരന്‍ പിള്ളയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. മാത്രമല്ല, അദ്ദേഹത്തിന് അതിലും ശ്രേഷ്ഠമായ പദവിയാണ് നല്‍കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ള കേരള ബിജെപിയുടെ അധ്യക്ഷനായത്. പദവിയില്‍ ശ്രീധരന്‍ പിള്ളയുടെ കാലവധി അവസാനിക്കാനിരിക്കെ ആരാകും അടുത്ത അധ്യക്ഷന്‍ എന്നതാണ് ഇനി അറിയേണ്ടത്. അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അത് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം