
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By poll) ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വോട്ടെടുപ്പ് ദിവസമായ മെയ് 31-ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്.
അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിനും പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശമുണ്ട്. ജില്ലയ്ക്ക് പുറത്തു ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുളള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർ എന്നിവരെയാണ് ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam