കാലവര്‍ഷം: ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published : Aug 04, 2022, 04:48 PM ISTUpdated : Aug 04, 2022, 04:59 PM IST
കാലവര്‍ഷം: ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Synopsis

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ  നിർദ്ദേശിച്ചു. 

ഇടുക്കി : കാലവർഷം കനത്ത് പെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ  നിർദ്ദേശിച്ചു. 

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കിയിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. റോഡിൽ പലയിടത്തും മണ്ണിടിഞ്ഞു വീണ് തടസ്സപ്പെട്ട ഗതാഗതം പുനസ്‌ഥാപിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. എട്ടു ക്യാമ്പുകളിലായി 160 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മണിയാറൻ കുടിയിൽ തോട് കരകവിഞ്ഞു വീട്ടിൽ വെള്ളം കയറി. ഫയർ ഫോഴ്‌സ് എത്തി വീട്ടിൽ ഉണ്ടായിരുന്ന മൂന്നു പേരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. മണിയാറൻ കുടി തോടിന്റെ കരയിലുള്ള ഇടശ്ശേരിയിൽ ജിജോയുടെ വീട്ടിലാണ് വെള്ളം കയറിയത്. പുറത്തേക്ക് ഇറങ്ങാനുള്ള വഴിയും വെള്ളത്തിനടിയിൽ ആയതോടെ ഇവർ പോലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് ഫയർ ഫോഴ്‌സ് എത്തി ഇവരെ ബന്ധു വീട്ടിലേക്ക് മാറ്റിയത്. ഭാര്യയും അഞ്ചു വയസ്സുള്ള കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. 

ഷോളയാറിൻറെ മൂന്ന് ഷട്ടറുകൾ ഉയർത്തും, ചാലക്കുടിയിൽ വെകിട്ട് വെള്ളമുയരും; ജാഗ്രതാ വേണം

അതിതീവ്ര മഴ മുന്നറിയിപ്പ് 

സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ  അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. പിന്നീട് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് മഴ മാറിയേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ മഴയ്ക്ക് അനുകൂലമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. 

ചാലക്കുടി പുഴയിൽ വെള്ളമുയരും, പ്രദേശവാസികൾ ക്യാമ്പുകളിലേക്ക് മാറണം; ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം