
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ ജിഎച്ച്എസ്എസ് കുമ്പള, കാസർകോട് ബ്ലോക്ക് പരിധിയിൽ കാസർകോട് ഗവൺമെൻ്റ് കോളേജ്, കാറഡുക്ക ബ്ലോക്ക് പരിധിയിൽ ബി ആർ എച് എസ് എസ് ബോവിക്കാനം , കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ദുർഗ എച്ച്എസ്എസ്, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരിധിയിൽ ജി എച് എസ് എസ് പരപ്പ, നീലേശ്വരം ബ്ലോക്ക് പരിധിയിൽ നെഹ്‌റു കോളേജ് പടന്നക്കാട്,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam