സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ഉത്തരവിറക്കി സർക്കാര്‍, പിഎസ്‍സി-യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല

Published : Jul 19, 2026, 04:59 PM IST
School Holiday

Synopsis

കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി / യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. തിങ്കളാഴ്ച അവധി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയും നിരവധി മന്ത്രിമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളില്‍ ഒരുക്കി സ്കൂളില്‍ വിടാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ശക്തമായിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാടുപിടിച്ചുകിടന്ന ക്ഷേത്ര കോംപൗണ്ടിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്ത് എക്സൈസ്, ആരും വളർത്തിയതാകാൻ സാധ്യതയില്ലെന്ന് നിഗമനം
ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡ്‌ 2026; ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് ഇസാഫ് ബാങ്ക്, അവസാന തീയതി സെപ്റ്റംബർ 30