'കുട്ടനാട് എംഎൽഎ ഇതെങ്ങനെ സഹിക്കുവോ', മുഖ്യമന്ത്രിയുടെ 'ഒരുകാരണവശാലും കൊടുക്കില്ല' പരാമർശം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

Published : Jul 19, 2026, 04:24 PM IST
reji cherian mla cm vd satheesan

Synopsis

ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിച്ചത് പഴയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകാൻ മുഖ്യമന്ത്രി വിസമ്മതിച്ച സംഭവം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് അന്ന് ഉയർന്നത്.

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിവാദം വീണ്ടും ചർച്ചയായത്. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി കൊടുക്കണം എന്ന് നിയമസഭയിൽ ആവശ്യപ്പെട്ട എംഎൽഎയെ പരിപാവനമായ നിയമനിർമ്മാണ സഭയിൽ വെച്ച് തന്നെ ആക്ഷേപിച്ച മുഖ്യൻ ഭരിക്കുന്ന നാട്ടിൽ ഫുട്ബോൾ കളി കാണാൻ കേരളമോട്ടാകെ അവധി എന്നാണ് ഒരാൾ കുറിച്ചത്. കുട്ടനാടിന്‍റെ വള്ളംകളിക്ക് ഇല്ലാത്ത പരിഗണനയാണ് വേൾഡ് കപ്പിനെന്നും ഒരുപാട് പേര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവധി കൊണ്ട് മാത്രം കാര്യമില്ല, സണ്ണിച്ചായൻ കനിയണമെന്ന ട്രോളുമായി എം എം മണി; കറന്‍റിനും വേണം ഗ്യാരന്‍റി എന്ന് മുൻ വൈദ്യുതി മന്ത്രി
നാളെ അവധി, ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്ന് മന്ത്രി റോജി എം ജോൺ; ആഘോഷത്തോടെ പ്രഖ്യാപനം വരവേറ്റ് വിദ്യാർത്ഥികൾ