സ്പെഷ്യൽ ക്ലാസുകൾക്കും അങ്കണവാടികൾക്കും ബാധകം; വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Published : Jul 08, 2026, 08:25 PM ISTUpdated : Jul 08, 2026, 11:53 PM IST
holiday

Synopsis

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. 

കൽപറ്റ: ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 9) ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾ, റസിഡൻഷൽ കോളേജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയെ തുടർന്ന് സുൽത്താൻ ബത്തേരി ചീരാൽ വില്ലേജിൽ വെള്ളച്ചാൽ ഉന്നതിയിലെ 12 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കല്ലിങ്കര ഗവ യു.പി സ്കൂളിലേക്കാണ് മാറ്റിപാർപ്പിച്ചത്. എട്ട് പുരുഷന്മാരും 15 സ്ത്രീകളും ഒൻപത് കുട്ടികളുമാണ് ക്യാമ്പിലുള്ളത്,

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം