ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് ആശ്വാസം; മെസ്സ് ഗ്രാന്‍റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്, 3.60 ലക്ഷം അനുവദിച്ചു

Published : Oct 15, 2026, 06:53 PM IST
sabarimala police duty

Synopsis

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവിൽ 79 രൂപയാണ് മെസ് ഇനത്തിൽ നൽകുന്നത്. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏർപ്പെടുത്തിയത്.

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവിൽ 79 രൂപയാണ് മെസ് ഇനത്തിൽ നൽകുന്നത്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ & എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏർപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാന്റ് അനുവദിക്കുന്നതിൽ പലതവണയായി കാലതാമസം ഉണ്ടായിരുന്നു.

ഭക്തർക്ക് ശുചിമുറിയും കുളിമുറിയും സൗജന്യമാക്കി

ശബരിമല ഭക്തർക്ക് ഇനിമുതൽ ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി. ദേവസ്വം ബോർഡാണ് പ്രഖ്യാപനം നടത്തിയത്. പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക. വിപ്ലവകരമായ തീരുമാനമാണെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം, താൽപര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാൻ അവസരം ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

41 കുടുംബങ്ങളുടെ 7 വ‍ർഷത്തെ ദുരിത ജീവിതത്തിന് വിട, മഹാപ്രളയത്തിൽ മുങ്ങിയ വാണിയമ്പുഴ ഊരിലെ പ്രളയബാധിതർക്ക് പുനരധിവാസം; 2.46 കോടി അനുവദിച്ച് സർക്കാർ
കൈകോർത്ത് യുഡിഎഫും എൽഡിഎഫും, യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരളം; എതിർപ്പുമായി ബിജെപി