പ്രശസ്ത ഹോമിയോ വിദഗ്ദ്ധൻ ഡോ. എസ്. വിദ്യപ്രകാശ് അന്തരിച്ചു

Published : May 15, 2020, 09:03 AM IST
പ്രശസ്ത ഹോമിയോ വിദഗ്ദ്ധൻ ഡോ. എസ്. വിദ്യപ്രകാശ് അന്തരിച്ചു

Synopsis

കോഴിക്കോട്ടെ മുൻനിര ഹോമിയോ ഡോക്ടർമാരിൽ ഒരാളായ വിദ്യപ്രകാശ് ചലച്ചിത്രരംഗത്തും സജീവമായിരുന്നു. 

കോഴിക്കോട്: നഗരത്തിലെ പ്രശസ്ത ഹോമിയോ ഡോക്ടർ എസ്.വിദ്യപ്രകാശ് അന്തരിച്ചു. അറുപത് വയസായിരുന്നു.  ഡോക്ടർ ജീവിത്തതിന് പുറമേ കോഴിക്കോട്ടെ സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യമായിരുന്ന ഡോ.വിദ്യപ്രകാശ്. 

മുൻകാലങ്ങളിൽ ചലച്ചിത്രരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഉസ്താദ്, കാക്കക്കുയിൽ, വടക്കുംനാഥൻ,തിരക്കഥ,ദി ട്രൂത്ത്, എഫ്. ഐ. ആർ എന്നീ സിനികളിൽ അഭിനയിച്ചിട്ടുണ്ട്.  ചലച്ചിത്ര-സാംസ്കാരിക മേഖലകളിൽ വിപുലമായ സൗഹൃദ​ങ്ങളും ബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയിലും സജീവമായിരുന്നു.  കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.  
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം