
തിരുവനന്തപുരം: കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കും. ചലച്ചിത്ര നടൻ മധു, കവി ശ്രീകുമാരൻ തമ്പി, മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ് നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam