സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Published : Aug 13, 2026, 05:53 PM IST
rajeev chandrasekhar

Synopsis

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി 'വന്ദേമാതരം' പൂർണ്ണമായി ആലപിക്കാൻ ബിജെപി തീരുമാനിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ഈ പരിപാടി, രാജ്യവിരുദ്ധ ശക്തികൾക്കെതിരായ ജനകീയ പ്രതിരോധം ലക്ഷ്യമിടുന്നു.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി ജെ പി. പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബി.ജെ.പി. മുന്നിൽ തന്നെയുണ്ടാകും. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ കേരളത്തിലെ രാജ്യസ്നേഹികളായ ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘വന്ദേമാതരം’ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഗീതമാണ്. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുക ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ ഒരേ മനസ്സോടെ ‘വന്ദേമാതരം’ ആലപിക്കുന്നതിലൂടെ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ശക്തമായ സന്ദേശമാണ് ബി.ജെ.പി. നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രം 15,000 കേന്ദ്രങ്ങളിലാണ് സ്വാതന്ത്ര്യ ദിനത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിന്റെ പേര് ‘കേരളം’ ആക്കാനുള്ള ബിൽ പോലും രാഷ്ട്രീയവൽക്കരിക്കുന്ന ഇടത് വലത് എംപിമാരുടെ നയം കേരളത്തോടുള്ള അവഹേളനം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രി പൂർണമായും ആർഎസ്എസിന് കീഴടങ്ങി, വന്ദേമാതരം ഉത്തരവിൽ സതീശനെതിരെ എംവി ഗോവിന്ദൻ; എംഡിഎംഎ കേസിൽ കളവ് പറയുന്നുവെന്നും വിമർശനം