ഞാറക്കല്‍ സിഐക്കെതിരെ നടപടി എടുക്കുമെന്നാണ് വിശ്വാസമെന്ന് പി രാജു

By Web TeamFirst Published Aug 23, 2019, 3:39 PM IST
Highlights

പൊലീസ് നടപടിയില്‍ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാം എംഎല്‍എയും ഇന്ന് കമ്മീഷന്‍ മുന്‍പാകെ ഹാജരായി മൊഴി നല്‍കി. 

കൊച്ചി: സിപിഐ മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ് നടത്തിയ ഞാറക്കല്‍ സിഐക്കെതിരെ നടപടിയുണ്ടാവും എന്ന് വിശ്വാസിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ഞാറക്കല്‍ സിഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും എകപക്ഷീയമായ നടപടികളും സംസ്ഥാന നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും പി രാജു പറഞ്ഞു. 

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷന് മൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു പി രാജു. കെപി രാജേന്ദ്രന്‍, പിപി സുനീര്‍, വി ചാമുണ്ണി എന്നിവരാണ് അന്വേഷണക്കമ്മീഷനിലെ അംഗങ്ങള്‍. പൊലീസ് നടപടിയില്‍ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാം എംഎല്‍എയും ഇന്ന് കമ്മീഷന്‍ മുന്‍പാകെ ഹാജരായി മൊഴി നല്‍കി. 


 

click me!