
കൊച്ചി: കൊച്ചി കണ്ടയ്നര്‍ റോഡില്‍ ഇന്നലെ രാത്രി കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു. കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുളള ക്രൂരത ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടപ്പളളി സ്വദേശി നാദിറിന്‍റെ ഉടമസ്ഥതയിലുളളതാണ് കുതിര. താനറിയാതെ ഫക്രുദ്ദീന്‍ കുതിരയെ കൊണ്ടു പോയി എന്നാണ് ഉടമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് റിഫ്ളക്ടര്‍ ഘടിപ്പിക്കാതെ കുതിരയെ തിരക്കേറിയ കണ്ടയ്നര്‍ റോഡിലൂടെ കൊണ്ടുപോയത്. എതിരെ വന്ന കാര്‍ ഇടിച്ച് കുതിരയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ കാറിനും കാര്യമായ കേടുപാടുകള്‍ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam