ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

Published : Jun 17, 2022, 01:09 PM ISTUpdated : Jun 17, 2022, 01:14 PM IST
ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

Synopsis

ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് എംഎൽഎ, ഒരു അഴിമതിയും അനുവദിക്കില്ലെന്നും കെ.ബി.ഗണേഷ് കുമാർ

കൊല്ലം: കൊല്ലം പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.ബി.ഗണേഷ് കുമാർ. തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് ആണ് തകർന്നുവീണത്. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.  

കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ പറ‌ഞ്ഞു. 

സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ  ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തരും പൊലീസും അൽസമയം ഉന്തും തള്ളും ഉണ്ടായി.

ഇന്നലെ രാത്രി 10 മണിയോടെയാണ് സീലിംഗ് തകർന്നത്. ആളപായമില്ല. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിന് എംഎൽഎ നേരത്തെ ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു. . ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എംഎൽഎ എത്തിയത്. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎല്‍എ ചൂലെടുത്ത് തറ തൂത്തുവാരി.വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും എംഎല്‍എ പറഞ്ഞു, ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 

'വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേ'; പൊട്ടിത്തെറിച്ച് ഗണേഷ് കുമാര്‍

എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാർ ക്ഷുഭിതനാകുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടന്നതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരും എന്ന് അറിയിച്ചാണ് എംഎല്‍എ അന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി