ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ജീവനക്കാർ, പിരിച്ച് വിട്ടതിന്റെ വൈരാഗ്യമെന്ന് മൊഴി

Published : Jul 09, 2025, 08:41 AM IST
murder case

Synopsis

മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല

തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്. മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിൻ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേറ്റു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം