Drug : ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചാൽ ഹോട്ടലുടമ പ്രതിയാകും, നിയന്ത്രിക്കാൻ കൊച്ചി പൊലീസ്

Published : Dec 13, 2021, 09:20 AM ISTUpdated : Dec 13, 2021, 09:31 AM IST
Drug : ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചാൽ ഹോട്ടലുടമ പ്രതിയാകും, നിയന്ത്രിക്കാൻ കൊച്ചി പൊലീസ്

Synopsis

ആദ്യ പടിയായി പാർട്ടികളിൽ  മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചു. 

കൊച്ചി: ലഹരി മാഫിയകൾ ഡി ജെ പാർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പാർട്ടികളിൽ നിയന്ത്രണമേർപ്പെടുത്താൽ നീക്കം. ലഹരി മാഫിയ ( Drug Mafia ) പിടിമുറുക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ (Kochi) ഡി ജെ പാർട്ടികളെ (DJ Party)  നിയന്ത്രിക്കാൻ കൊച്ചി പൊലീസ് (Kochi Police) നീക്കം തുടങ്ങി. ഇതിന്റെ ആദ്യ പടിയായി പാർട്ടികളിൽ  മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചു.

Drug : ന്യൂയര്‍ ലക്ഷ്യമിട്ട് ലഹരി മാഫിയ; കോഴിക്കോട് നഗരത്തിൽ 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ 

ഡിജെ പാർട്ടികളിൽ ഹോട്ടൽ ഉടമകൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. പാർട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണം. ഭാവിയിൽ പാർട്ടിയിൽ വെച്ച് മയക്കുമരുന്ന് പിടികൂടിയാൽ ഹോട്ടൽ ഉടമകളും സ്വമേധയാ പ്രതികളാവും. പൊലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകുക. നർകോട്ടിക്സ് കൺട്രാൾ ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൊലീസ് ആരംഭിച്ചു. സ്ഥിരം ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകൾക്കാണ് ആദ്യം നോട്ടീസ് നൽകുക. 

Drug Smuggling : ലഹരിക്കടത്ത് വ്യാപകം; ഹാന്‍സും മയക്കുമരുന്നും മണത്ത് പിടിക്കാന്‍ ബ്രൂണോയും സുല്‍ത്താനും

കൊച്ചിയിൽ അപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാർട്ടികളെയും ലഹരിമാഫിയകളുടെയും നിയന്ത്രിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്. ഒരു വാഹനപകടം എന്ന നിലയില്‍ നിന്നും മോഡലുകളുടെ മരണക്കേസ് കടന്നത് പുതിയ തലങ്ങളിലേക്കാണ്. ഡിജെ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ലഹരി ഇടപാട് പൂര്‍ണമായും പുറത്ത് കൊണ്ടുവരുകയാണ്  പൊലീസിന്റെ ലക്ഷ്യം. ഇതി ന്  വഴിതെളിയിച്ചത് പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ്. സ്ത്രീകള്‍ ഉല്‍പ്പെടെ ലഹരിപാര്‍ടികളില്‍പങ്കെടുക്കുന്നതിന്റെ നിരവധി –ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും  ലഹരി ഇടപാടുകളെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങളും  ലഭിച്ചിട്ടുണ്ട്.

Kochi Drug Case: സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന