തൊടുപുഴയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച സംഭവം; രണ്ട് പേർ പിടിയിൽ

By Web TeamFirst Published Sep 22, 2021, 1:52 PM IST
Highlights

തൊടുപുഴ സ്വദേശികളയ ബിനു, ലിബിൻ എന്നിവരാണ് അറസ്റ്റിലായത്. അക്രമികളിൽ  ഒരാൾ കൂടി പിടിയിലാകാനുണ്ട്.

തൊടുപുഴ:  മങ്ങാട്ടുകവലയിൽ  ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ (Migrant Worker) മർദ്ദിച്ച കേസിൽ രണ്ടു പേർ പിടിയിലായി. തൊടുപുഴ സ്വദേശികളായ ബിനു, നിപുൺ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. 

തൊടുപുഴ  മങ്ങാട്ടുകവലയിലുള്ള ഹോട്ടൽ മുബാറക്കിൽ (Hotel Mubarak) ജോലി ചെയ്യുന്ന നജ്രുൽ ഹക്കിനെയാണ് മൂന്നം​ഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ഞാറാഴ്ച്ചയാണ് സംഭവം.  ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്.  ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു.

 ആശുപത്രിയിലെത്തി കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. പരുക്കേറ്റ നജ്രുൽ ഹക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Read Also: തൊടു പുഴയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദ്ദനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!