Trivandrum Goonda Attack : ധനുവച്ചപുരത്ത് വീടുകയറി ആക്രമണം; ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ

Web Desk   | Asianet News
Published : Jan 12, 2022, 10:16 PM IST
Trivandrum Goonda Attack : ധനുവച്ചപുരത്ത് വീടുകയറി ആക്രമണം; ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ

Synopsis

 ധനുവച്ചപുരം ജംക്ഷനിൽ താമസിക്കുന്ന സുരേഷിന്റെ വീടാക്രമിച്ച കേസിലാണ്  അറസ്റ്റ്. ഷാഡോ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ വെച്ചാണ് പ്രതികളെ പാറശാല പൊലീസ് പിടിച്ചത്.   പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. 


തിരുവനന്തപുരം:  ധനുവച്ചപുരത്ത് വീടുകയറി ആക്രമണം നടത്തിയ ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ.   ധനുവച്ചപുരം ജംക്ഷനിൽ താമസിക്കുന്ന സുരേഷിന്റെ വീടാക്രമിച്ച കേസിലാണ്  അറസ്റ്റ്. ഷാഡോ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ വെച്ചാണ് പ്രതികളെ പാറശാല പൊലീസ് പിടിച്ചത്.   പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

മഞ്ചവിളാകം സ്വദേശികളായ ഗോഡ്‍വിൻ, സാവിൻ, അജിത്, അനൂപ് എന്നിവരാണ് പിടിയിലായത്.  അയൽവാസിയുടെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു സുരേഷെന്ന ഗൃഹനാഥന് നേരെ വീടുകയറി ഈ സംഘം ആക്രമണം നടത്തിയത്. ഇതിന് നേതൃത്വം നൽകിയ അയൽവാസിയായ സാമിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.     സാം വിളിച്ചുവരുത്തിയ 20 അംഗസംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്.   ആക്രമണത്തിൽ  സുരേഷ്, ഭാര്യ ഷീജ, സഹോദരൻ അൻീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.   കുട്ടികളുടെ മുന്നിലിട്ടാണ് ആക്രമണം നടത്തിയത്.  തമിഴ്നാട്ടിലേക്ക് കടന്ന സംഘത്തെ ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്നാട്ടിലെത്തി പിടികൂടിയത്. 

സുരേഷിന്റെ വീടാക്രമിച്ചതിന് പിന്നാലെ 3 ദിവസങ്ങൾക്ക് ശേഷം സഹോദരൻ ബിജുവിന്റെ വീട്ടുലും ആക്രമണം നടന്നിരുന്നു.   ഇതിൽ ബിജുവിന്റെ സഹോദദരി പാറശാല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റിരുന്നു.  ഇതേസംഘമാണോ ആക്രമണം നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
 

Read Also: ധനുവച്ചപുരത്ത് വീടുകയറിയുള്ള ഗുണ്ടാക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, ഒരാള്‍ അറസ്റ്റില്‍

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്