Uniform Mass : കുർബാന പരിഷ്കരണം; വൈദികർ വീണ്ടും നിരാഹാര സമരം തുടങ്ങി

Published : Jan 12, 2022, 09:51 PM IST
Uniform Mass : കുർബാന പരിഷ്കരണം; വൈദികർ വീണ്ടും നിരാഹാര സമരം തുടങ്ങി

Synopsis

ഏകീകൃത കുർബാന നടപ്പിലാക്കരുതെന്നും ഭൂമി വിവാദത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം വൈദികരുടെ രാവിലെ മുതല്‍ ഉപവാസ സമരം നടത്തുകയായിരുന്നു.

കൊച്ചി: കുർബാന പരിഷ്കരണത്തിനെതിരെ വൈദികർ വീണ്ടും നിരാഹാര സമരം തുടങ്ങി. ഇന്ന് രാത്രി 9 മുതൽ എറണാകുളം ബിഷപ് ഹൗസിലാണ് നിരാഹാരം തുടങ്ങിയത്. ജനാഭിമുഖ കുർബാന തുടരണമെന്നും സിനഡ് തീരുമാനം തിരുത്തണമെന്നും എന്നാവശ്യപ്പെട്ടാണ് സമരം.

ഏകീകൃത കുർബാന നടപ്പിലാക്കരുതെന്നും ഭൂമി വിവാദത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം വൈദികരുടെ രാവിലെ മുതല്‍ ഉപവാസ സമരം നടത്തുകയായിരുന്നു. എറണാകുളം ബിഷപ് ഹൗസിലാണ് ഉപവാസം തുടങ്ങിയത്. ജനാഭിമുഖ കുർബാന അനുവദിക്കും വരെ അനിശ്ചിതകാല നിരാഹാരം നടത്തി നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പുരോഹിതരിപ്പോള്‍. ഫാ ബാബു ജോസഫ് കളത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.

അഭിമുഖ കുർബാന സ്ഥിരമാകും വരെ സമരം നടത്താനാണ് പുരോഗിതരുടെ തീരുമാനം. കെ റെയില്‍ വിഷയത്തിൽ ജനാഭിപ്രായം തേടണം എന്ന പ്രസ്താവന ഇറക്കിയ സീനഡ് സഭയുടെ ആരാധനാക്രമ വിഷയത്തിൽ മൗനം പാലിക്കുന്നു. വിശ്വാസികളെയും പുരോഹിതരെയും ചർച്ചയ്ക്ക് വിളിക്കാൻ പോലും സിനഡ് തയ്യാറാകുന്നില്ല. ബിഷപ്പ് ആൻ്റണി കരയിനെ മാറ്റാൻ സിനഡ് തീരുമാനിച്ചാൽ അപ്പോൾ പുരോഹിതർ ശക്തമായ നിലപാട് എടുക്കുമെന്നും അതിരൂപത സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്