മലവെള്ളപ്പാച്ചിലില്‍ വീട് ഒലിച്ചുപോയി, അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പണം കവര്‍ന്നു; ദുരിതം പങ്കുവെച്ച് ജെബി

By Web TeamFirst Published Oct 18, 2021, 11:41 AM IST
Highlights

ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിന്‍റെ വീട് മലവെള്ളം കവര്‍ന്നെടുത്തത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.

കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവർ ജെബിക്ക് വീട് മാത്രമല്ല, ജീവിതകാലം മുഴുവനുള്ള സമ്പാദ്യം കൂടിയാണ് നഷ്ടമായത്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് നഷ്ടപ്പെട്ടു. അപകടത്തിൽ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ ജെബിയുടെ ഭാര്യയുടെ പഴ്സില്‍ നിന്ന് പണം കവർന്നു എന്നാണ് ജെബി പറയുന്നത്. കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് ജെബി. 

ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ ജെബിയുടെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‍‌‍ നിന്ന് ആരോ പണം കവർന്നു എന്നാണ് ജെബി പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ലായെന്നും സഹോദരനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും അദ്ദേഹം പറയുന്നു. 

Also Read: കനത്ത മഴയ്ക്ക് ശമനം; 3 വയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി, നടുക്കം മാറാതെ ദുരിതബാധിതർ|Rain Updates

click me!