11:21 PM (IST) Oct 18

പമ്പ ഡാം അഞ്ച് മണിക്ക് തുറക്കും; ആറുമണിക്ക് ഇടമലയാറും

സംസ്ഥാനത്ത് ചൊവ്വാഴ്ച കൂടുതൽ അണക്കെട്ടുകൾ തുറക്കും. രാവിലെ അഞ്ച് മണിയോടെ പമ്പ ഡാമും ആറുമണിക്ക് ഇടമലയാറും തുറക്കും. പതിനൊന്നിന് ഇടുക്കി ഡാം തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. 

11:20 PM (IST) Oct 18

ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം

ലോവർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം. വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് തൃശൂർ ജില്ല കളക്ടർ അറിയിച്ചു

11:19 PM (IST) Oct 18

ആമഇഴഞ്ഞാൻ തോട്ടിൽ കാണാതായ ഇതരസംസ്ഥാന തൊഴിലാളിടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആമഇഴഞ്ഞാൻ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കാണാതായ ഇതരസംസ്ഥാന തൊഴിലാളിടെ മൃതദേഹം കണ്ടെത്തി. ജാ‌ർഖണ്ഡ് സ്വദേശി നഗർദ്വീപ് മണ്ഡലതിൻറെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് നഗ‍ർദ്വീപിനെ ഒഴുക്കിൽപ്പെട്ട കാണാതായത്

11:17 PM (IST) Oct 18

കേരളത്തിന് 1 കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

കാലവർഷകെടുതിയിൽ വലയുന്ന കേരളത്തിന് 1 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും സംഭാവന നൽകുക

10:41 PM (IST) Oct 18

ഇടുക്കി ഡാം തുറക്കുമ്പോൾ 64 കുടുംബങ്ങളിലായി 222 മാറ്റിപ്പാർപ്പിക്കും

ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതോടെ 64 കുടുംബങ്ങളിലായി 222 മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് മാറ്റുന്നത്. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേർ ഉപ്പുതോടിൽ 5 കുടുംബങ്ങളിലായി 15 പേർ വാത്തിക്കുടി 4 കുടുംബം 15 പേർ കഞ്ഞിക്കുഴി 8 കുടുംബം 36 പേർ ഇടുക്കി 39 കുടുംബങ്ങളിലെ 136 പേർ എന്നിവരെയാണ് മാറ്റി പാ‍ർപ്പിക്കുക

09:48 PM (IST) Oct 18

കേരളത്തിന് ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായം

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി ഒരു കോടി രൂപ നൽകും

09:36 PM (IST) Oct 18

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

08:49 PM (IST) Oct 18

മഴക്കെടുതി: നിയമസഭാ സമ്മേളനം പുനക്രമീകരിച്ചേക്കും

സംസ്ഥാനത്തുണ്ടായ ദുരിതപൂർണമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം പുനക്രമീകരിക്കാൻ ആലോചന. മറ്റന്നാൾ സഭ ചേരും. വ്യാഴം, വെള്ളി ദിവസങ്ങളിലെ സഭാ നടപടികൾ മാറ്റിവെച്ചേക്കും

07:10 PM (IST) Oct 18

തൃശ്ശൂരിൽ വീടുകളിൽ വെള്ളംകയറി

തൃശ്ശൂർ ജില്ലയിൽ കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കാറളം പഞ്ചായത്തിൽ രണ്ട് ദുരിതാശ്വസ ക്യാമ്പുകൾ തുടങ്ങി. പത്തോളം കുംടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കരുവന്നൂർ പുഴയിൽ നിന്ന് അധിക ജലം കരയിലേക്ക് എത്തിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. 

07:05 PM (IST) Oct 18

പമ്പ അണക്കെട്ടും നാളെ തുറക്കും

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം തുറക്കും. 25 ക്യൂമെക്സ് മുതൽ പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളിൽ നദിയിൽ 10 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാത്ത തരത്തിൽ അണക്കെട്ട് തുറക്കാനാണ് തീരുമാനം

06:53 PM (IST) Oct 18

മീൻപിടിത്തം നിരോധിച്ചു

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്ക്. ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 11ന് ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

06:44 PM (IST) Oct 18

പ്ലാപ്പള്ളിയിൽ ഒരു മൃതദേഹം കൂടി കിട്ടി

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ അപകടത്തിൽപെട്ട ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂടി കണ്ടെത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

06:42 PM (IST) Oct 18

ഒരു മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി നഗർ ദ്വീപ് മണ്ഡലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇയാളെ കാണാതായത്.

06:36 PM (IST) Oct 18

പാലക്കാട്ടെ കൃഷിനാശം ഇങ്ങനെ

പാലക്കാട് ജില്ലയിൽ മഴക്കെടുതിയിൽ നെൽകൃഷി ഉൾപ്പടെ 2455.76 ഹെക്ടർ കൃഷി നശിച്ചെന്നു ജില്ല ഭരണകൂടംഅറിയിച്ചു.

06:36 PM (IST) Oct 18

കെഎസ്ഇബിക്ക് 16 കോടിയോളം നഷ്ടം

മഴക്കെടുതിയിൽ സംസ്ഥാനത്ത് കെഎസ്ഇബിയുടെ 520000 കണക്ഷനുകൾ റദ്ദായി. 45000 പുനസ്ഥാപിക്കാനുണ്ട്. 15.74 കോടി രൂപയുടെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കണക്ഷനുകൾ പുനസ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം

06:30 PM (IST) Oct 18

ഉരുൾപൊട്ടൽ: സ്വീകരിച്ച മുൻകരുതൽ എന്തായിരുന്നു???

ഉരുള്‍പ്പൊട്ടല്‍ ഭൂപടത്തിന് ഒരു പതിറ്റാണ്ട് പ്രായം; സ്വീകരിച്ച മുന്‍കരുതല്‍ എന്തായിരുന്നു?

YouTube video player

06:29 PM (IST) Oct 18

കക്കി, ഷോളയാർ ഡാമുകൾ തുറന്നു

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ ഡാമുകൾ തുറക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിനകം സംസ്ഥാനത്തെ രണ്ട് അണക്കെട്ടുകൾ തുറന്നു. കക്കി, ഷോളയാർ ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും

06:23 PM (IST) Oct 18

ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കും

ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. ഇടുക്കിയിൽ ഒക്ടോബറിലെ റെക്കോഡ് നിരൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു

05:41 PM (IST) Oct 18

പൊന്നാനിയിൽ മൃതദേഹം കണ്ടെത്തി

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല