കാസര്‍കോട് മുസോടിയിൽ കനത്ത കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞ ദൃശ്യങ്ങൾ

Published : May 15, 2021, 11:42 AM ISTUpdated : May 15, 2021, 04:47 PM IST
കാസര്‍കോട് മുസോടിയിൽ കനത്ത കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞ ദൃശ്യങ്ങൾ

Synopsis

ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശത്തെ വീടുകളെല്ലാം. ആളുകളെ മാറ്റിപ്പാര്‍പ്പിട്ടിട്ടുണ്ട്. കിട്ടയതെല്ലാം കയ്യിൽ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കൺമുന്നിലാണ് വീടുകൾ നിലം പൊത്തുന്നത്,

കാസര്‍കോട്: ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റും മഴയും വലിയ നാശനഷ്ടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്.

രാവിലെയാണ് കടൽ തിരത്തേക്ക് ഇരച്ച് കയറിത്തുടങ്ങിയത്. തീരത്തെ വീടുകൾ ഇതോടെ ഭീഷണിയിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. രാവിലെയാണ് വീടുകൾ കടലെടുത്ത് തുടങ്ങിയത്. ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശത്തെ വീടുകളെല്ലാം. ആളുകളെ മാറ്റിപ്പാര്‍പ്പിട്ടിട്ടുണ്ട്. കിട്ടയതെല്ലാം കയ്യിൽ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കൺമുന്നിലാണ് വീടുകൾ നിലം പൊത്തുന്നത്. 

സുനിൽ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ: 

പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം