'ലൈഫ്' വീട് അനുവദിച്ചു, പിന്നീട് കൈമലർത്തി; രേഖകൾ ആവശ്യപ്പെട്ട സ്ത്രീയെ പഞ്ചായത്തിൽ പൂട്ടിയിട്ടെന്ന് പരാതി

Published : Jun 15, 2024, 02:04 PM IST
'ലൈഫ്' വീട് അനുവദിച്ചു, പിന്നീട് കൈമലർത്തി; രേഖകൾ ആവശ്യപ്പെട്ട സ്ത്രീയെ പഞ്ചായത്തിൽ പൂട്ടിയിട്ടെന്ന് പരാതി

Synopsis

ഷെഡ് പൊളിച്ചുമാറ്റി വീട് നിർമാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയെന്നുമാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്

കാസർകോട്: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയിൽ വീടിനായി നൽകിയ രേഖകൾ തിരികെ വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയെ ആണ് പൂട്ടിയിട്ടത്.  സാവിത്രിയുടെ പരാതിയിൽ വിഇഒ എം അബ്ദുൽ നാസറിനെതിരെ  കേസെടുത്തു.

സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു. ഷെഡ് പൊളിച്ചുമാറ്റി വീട് നിർമാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയെന്നുമാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്. ഇതോടെ താൻ നൽകിയ രേഖകള്‍ തിരിച്ചു തരണമെന്ന് സാവിത്രി ആവശ്യപ്പെട്ടു. ചില രേഖകള്‍ നൽകിയെങ്കിലും മുഴുവൻ രേഖകളും നൽകാത്തതിനാൽ സാവിത്രി കുത്തിയിരിപ്പ് തുടങ്ങി. 

ഇതോടെ വിഇഒ വാതിൽ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി. സാവിത്രി നൽകിയ പരാതിയിൽ വിഇഒയ്ക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും കേസെടുത്തു. 

ചായം കലക്കിയ പോലെ കിണറ്റിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്