കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങി മരിച്ചു

Published : Feb 18, 2020, 12:06 AM IST
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങി മരിച്ചു

Synopsis

 പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശോഭനയെയാണ് വീടിനു മുൻവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാലക്കാട്: കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശോഭനയെയാണ് വീടിനു മുൻവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് രാജേഷാണ് ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പാലക്കാട് നിന്ന് അഗ്നി രക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കിണറ്റിൽ വീണ കോഴിയേയും രക്ഷിക്കാൻ ഉപയോഗിച്ച കൊട്ടയും കണ്ടെത്തുകയായിരുന്നു. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K