മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Web Desk   | Asianet News
Published : May 04, 2020, 08:39 AM IST
മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Synopsis

കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത്‌. ഇന്നലെ രാവിലെ 10.30 നു വാകത്താനത്തായിരുന്നു അപകടം. 

വാകത്താനം: താഴ്‌ന്നുപോയ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത്‌. ഇന്നലെ രാവിലെ 10.30 നു വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍  പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം. 

ഉടന്‍തന്നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്‌, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്‌, ശരണ്യ.

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും