
കോഴിക്കോട്: ഡോക്ടര്‍ ദമ്പതിമാരുടെ ഫ്‌ളാറ്റിലെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വീട്ടുവേല ചെയ്തിരുന്ന മധ്യവയസ്‌ക അറസ്റ്റില്‍. കോഴിക്കോട് വള്ളയില്‍ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59) യെ ആണ് വള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പി.ടി ഉഷ റോഡിലുള്ള ഹോം ലാന്‍ഡ് സീ ഗേറ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുന്ന ദമ്പതിമാരാണ് കവര്‍ച്ചക്കിരയായത്. ഏഴ് പവന്‍ തൂക്കം വരുന്ന ആഭരണമാണ് കളവ് പോയത്.
തുടര്‍ന്ന് ഡോക്ടറുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായി ഫ്‌ളാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന പാത്തീബിയെയും വിളിപ്പിച്ചു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.ഐ ജെയിന്‍, എ.എസ്.ഐ രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജില മോള്‍, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പാത്തീബിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam