
തൃശ്ശൂർ: തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണൻ പൊലീസ് പിടിയിലായി. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. അസാധാരണമായി കറുത്ത വസ്ത്രങ്ങൾ ഇട്ട് മാസ്ക് ധരിച്ചെത്തിയത് ആണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്പി വ്യക്തമാക്കി. മോഷണ ശ്രമം മാത്രമല്ല മുൻ വൈരാഗ്യം ഉണ്ടെന്ന സംശയവും പോലീസ് പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam