ഉമ തോമസ് അപകടം: കൂടുതൽ നടപടിയിലേക്ക്; മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Dec 30, 2024, 09:26 PM IST
ഉമ തോമസ് അപകടം: കൂടുതൽ നടപടിയിലേക്ക്; മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

 കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ കൂടുതൽ നടപടി. ​

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ കൂടുതൽ നടപടി. ​ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച 12000 പേർ പങ്കെടുത്ത നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് വീണ് പരിക്കേറ്റത്. നൃത്തപരിപാടിയുടെ സംഘാടകരായ മൃദം​ഗ വിഷൻ സിഇഒയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിഇഒ ഷമീർ അബ്ദുൾ റഹീം ആണ് കസ്റ്റഡിയിലായത്. ഓസ്കാർ ഇവന്റ്സിന്റെ മാനേജരെ അറസ്റ്റ് ചെയ്തിരുന്നു. മൃദം​ഗവിഷൻ സിഇഒയും എംഡിയും മുൻകൂർ‌ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരി​ഗണിക്കാനിരിക്കെയാണ് സിഇഒയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി