വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

Published : Apr 08, 2024, 05:06 PM IST
 വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

Synopsis

5 വർഷത്തെ കാലതാമസത്തിന്  പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്രളയത്തിൽ വീട് തകർന്നതിന് 2018 ൽ ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47500 രൂപ നിർദ്ധന വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ 5 വർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അനുവദിച്ച തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

നേമം ശാന്തിവിളയിൽ താമസിക്കുന്ന കെ.ജി. കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018 സെപ്റ്റംബർ 5 നാണ് പരാതിക്കാരിയുടെ വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് കൃഷ്ണവേണി വാടകവീട്ടിലേക്ക് മാറി. കമ്മീഷൻ തിരുവനന്തപുരം തഹസിൽദാരെ സമൻസ് അയച്ചുവരുത്തി. സമൻസ് ലഭിച്ച ശേഷം 47500 രുപ പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം  കൈമാറി.

പരാതിക്കാരിക്കും ബുദ്ധിമാന്ദ്യമുള്ള മകനും പരിമിതമായ തുക നൽകാൻ 5 വർഷത്തെ കാലതാമസമുണ്ടായത് ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാധു സ്ത്രീ താലൂക്ക് ഓഫീസുകൾ നിരവധി തവണ കയറിയിറങ്ങി. പരാതിക്കാരിയുടെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ലാന്റ് റവന്യൂ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

യൂട്യൂബിലൂടെ കോടികൾ വരുമാനം, '1000 ശതമാനം റിട്ടേണിൽ' കൈപൊള്ളി; പ്രമുഖ യൂട്യൂബർക്കും ഭാര്യക്കും 12 കോടി പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി, മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുമെന്ന് ലീ​ഗ്
ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ