
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ പ്രധാനപ്പെട്ടതും ഡിജിപിക്ക് തൊട്ടുതാഴെ വരുന്നതുമായ പദവിയാണ് എഡിജിപി. വളരെ പ്രധാനപ്പെട്ട പൊലീസ് പദവിയാണ് എഡിജിപിയുടേത്. ക്രമസമാധാനം, ക്രൈംബ്രാഞ്ച്, ഇന്റലിജന്റ്സ്, ജയിൽ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തുടങ്ങിയ പൊലീസിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ തലവനായിക്കും എഡിജിപിമാർ ( അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്). തോളിലെ മുദ്രനോക്കി സാധാരണക്കാർക്ക് എഡിജിപി റാങ്കിലുള്ളവരെ തിരിച്ചറിയാം. അവരുടെ യൂണിഫോമിന്റെ തോളിൽ ഐപിഎസ് മുദ്രയുണ്ടായിരിക്കും. അതിന് പുറമെ അശോക ചിഹ്നവും ക്രോസ്ഡ് സ്വാഡ് ആൻഡ് ബാറ്റണുമുണ്ടായിരിക്കും. അതോടൊപ്പം ഓക്ക് ഇലയുടെ മാതൃകയിലുള്ള കോളർ ഗോർജറ്റും കാണാൻ സാധിക്കും.
ഇവരുടെ വാഹനത്തിൽ നിന്നും തിരിച്ചറിയാം. ഔദ്യോഗിക വാഹനത്തിൽ ചതുരാകൃതിയിൽ പൊലീസിന്റെ ഔദ്യോഗിക മുദ്ര പതിച്ച കൊടിയുണ്ടായിരിക്കും. പുറമെ, നമ്പർ പ്ലേറ്റിന് മുകളിലുള്ള നീല പ്രതലത്തിൽ മൂന്ന് നക്ഷത്ര ചിഹ്നവുമുണ്ടാകും. നിലവിൽ ഏകദേശം 2.26 ലക്ഷം രൂപയാണ് ഇവർക്ക് അടിസ്ഥാന ശമ്പളമായി ലഭിക്കുക. പുറമെ പ്രത്യേക അലവൻസും ലഭിക്കും. എഡിജിപിയെയും ഡിജിപിയെയും യൂണിഫോമിൽ നിന്നോ വാഹനത്തിൽ നിന്നോ തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. റാങ്കിൽ മാത്രമാണ് വ്യത്യാസം.
2019ലെ കണക്ക് പ്രകാരം എഡിജിപിക്ക് 205100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ ശരാശരി 30000-50000 രൂപവരെ അലവൻസും ലഭിക്കും. ഏകദേശം 2.25 ലക്ഷമാണ് ഡിജിപിയുടെ അടിസ്ഥാന ശമ്പളം. ഇതിന് പുറമെ അലവൻസും ലഭിക്കും. ഒരേസമയം, ഒന്നിലധികം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടാകുമെങ്കിലും ഇവരെ വിവിധ വകുപ്പുകളുടെ മേധാവിയായി നിയമിക്കാം. ഇന്ത്യയുടെ ഇന്റലിജന്റ് ബ്യൂറോയുടെ മേധാവി സ്ഥാനമാണ് ഒരു ഐപിഎസുകാരന് എത്താവുന്ന ഏറ്റവും ഉയർന്ന സ്ഥാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam