'വിസിഇല്ലാതെ യൂണിവേഴ്സിറ്റിഎങ്ങിനെ പ്രവര്‍ത്തിക്കും?കോടതിയോട് ഒളിച്ചുകളിക്കരുത്,വിദ്യാർത്ഥികളെ കുറിച്ച് ആശങ്ക'

Published : Nov 01, 2022, 01:23 PM IST
'വിസിഇല്ലാതെ യൂണിവേഴ്സിറ്റിഎങ്ങിനെ പ്രവര്‍ത്തിക്കും?കോടതിയോട് ഒളിച്ചുകളിക്കരുത്,വിദ്യാർത്ഥികളെ കുറിച്ച് ആശങ്ക'

Synopsis

 നവംബർ 4 ന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കാൻ അജണ്ട ഉണ്ടോ എന്ന് അറിയിക്കണമെന്നും ഹൈക്കോടതി.എന്തിനാണ് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ചോദ്യം

കൊച്ചി: കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത സെനറ്റിന്‍റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.സെനറ്റ് ഒരു നോമിനിയെ നിർദ്ദേശിക്കുകയാണ് വേണ്ടത്.എന്തിനാണ് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്.ഈ നാടകത്തിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ച് അല്ല കോടതിയുടെ ആശങ്ക. കോടതിയുടെ ആശങ്ക വിദ്യാർത്ഥികളെ കുറിച്ചാണ്.സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി.എന്നാല്‍ കോടതിയോട് ഒളിച്ചു കളിക്കരുതെന്ന് യൂണിവേഴ്സിറ്റിയോട് ജഡ്ജി പരമാര്‍ശിച്ചു.വിസി ഇല്ലാതെ എങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കും  എന്ന് കോടതി ചോദിച്ചു നവംബർ 4 ന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കാൻ അജണ്ട ഉണ്ടോ എന്ന് അറിയിക്കണം.നാളെ ഇക്കാര്യത്തിൽ വിശദീകരണം നൽകണം.ഹർജി നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.

കേരള മുൻ വിസി യ്ക്കും സെനറ്റിനുമെതിരെ ഗവർണ്ണർ.ഹൈക്കോടതിയിൽ നൽകിയ സത്യാവങ്മൂലത്തിൽ രൂക്ഷ വിമർശനം.പതിന‌ഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം.സെർച്ച്  കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേൻ പിൻവലിക്കാൻ മുൻ വിസി മഹാദേവൻ പിള്ള  ആവശ്യപ്പെട്ടു.ഇത്  പ്രകടമായ അധിക്ഷേപം .താൻ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്ക്ക് എതിരെ  മുൻ വിസി നിലപാടെടുത്തത് നിയമ വിരുദ്ധം.സെർച്ച് കമ്മിറ്റി രൂപീകരിച്ചത് പുതിയ വിസി നിയമനം വേഗത്തിലാക്കാനാണ്.നടപടി നിയമപരമാണ്.വിജ്ഞാപനം പിൻവലിക്കാൻ സെനറ്റ് ആവശ്യപ്പെട്ടത് നിയമ വിരുദ്ധം.ഗവർണ്ണറുടെ നടപടിയെ സെനറ്റ്  അധിക്ഷേപിച്ചു
 സെർച്ച് കമ്മിറ്റിയിലേക്ക് ഒരാളെ എന്തുകൊണ്ട് സെനറ്റിന് നിർദ്ദേശിക്കാൻ  കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു.സെനറ്റ്  ഒരാളെ നിർദേശിച്ചാൽ അവസാനിക്കുന്നതാണ് പ്രശ്നം.എന്തിനാണ് ഗവർണ്ണറുടെ വിജ്ഞാപനം  മാറ്റണമെന്ന ശാഠ്യമെന്നും കോടതി ചോദിച്ചു.തുടര്‍ന്നാണ് കേസ് നാളേക്ക് മാറ്റിയത്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം