
കോഴിക്കോട്: സംഘടനരംഗത്ത് സമൂല മാറ്റത്തിനൊരുങ്ങി മുസ്ലിം ലീഗ്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഒരാള്‍ക്ക് ഒരു പദവി ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുസ്ലീം ലീഗില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി പുനസംഘടനയ്ക്ക് മുന്നോടിയായി ഒരു മാസം നീണ്ടു നില്‍ക്കുന്ന അംഗത്വ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി.
ഏതെങ്കിലും ഭരണ പദവി വഹിക്കുന്നവര്‍ക്ക് സംഘടനാ ഭാരവാഹിത്വമില്ല.പ്രസിഡന്റ് ജനറല്‍ സെക്രട്ടറി പദവികള്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ടേം വഹിക്കാനാവില്ല.ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗത്വ കാമ്പയിന് മുന്നോടിയായി കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കൈമാറിയിരുന്നു. മുസ്ലീം ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കാലോചിതമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ഭരണഘടനാ ഭേദഗതിയില്‍ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് പറയാത്തതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.അംഗത്വ കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ഡിസംബര്‍ 31 നകം വാര്‍ഡ് കമ്മിറ്റി, ഫെബ്രുവരി 15 നകം ജില്ലാ കമ്മിറ്റി, ഫെബ്രുവരി 28 നകം പുതിയ സംസ്ഥന കമ്മിറ്റി തുടങ്ങിയവ നിലവില്‍ വരുന്ന തരത്തിലാണ് കാമ്പയിന്‍ പ്രവര്‍ത്തനം.
വിജിലന്‍സ് പിടിച്ച 40 ലക്ഷം തിരികെ വേണമെന്ന് കെഎം ഷാജി; പണപ്പിരിവിൽ സംശയവുമായി കോടതി, ഹര്‍ജി മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam