
തിരുവനന്തപുരം: ഡോളര്‍ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയുടെയും കുടംബത്തിന്‍റെയും മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട ഇ ഡിക്ക് പരാതി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്‍നാണ് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയില്‍ പരാതി നല്‍കിയത്. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും കുടംബത്തിനും പങ്കുണ്ടെന്ന സ്വപ്‍നയുടെ വെളിപ്പെടുത്തലിലാണ് എച്ച് ആര്‍ ഡി എസ്, ഇ ഡിയെ സമീപിച്ചത്. സ്വപ്‍ന സുരേഷിന്‍റെയും ശിവശങ്കറിന്‍റെയും സരിത്തിന്‍റെയും മൊഴിയുണ്ടായിട്ടും മുഖ്യമന്ത്രിയുടേയോ കുടുബത്തിന്‍റെയും മൊഴിയെടുക്കാൻ അന്വേഷണ ഏജൻസി തയ്യാറായിട്ടില്ല. ഇത് ഭരണഘടന വിരുദ്ധമാണെന്നാണ് അജി കൃഷ്ണന്‍റെ പരാതി.
കസ്റ്റംസിനേയും സിബിഐയേയും വൈകാതെ സമീപിക്കുമെന്നും പരാതിക്കാർ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻ പി രാധാകൃഷണൻ ഒത്തുകളിക്കുകയായിരുന്നുവെന്ന് അജി കൃഷണന്‍റെ അഭിഭാഷകൻ കെ എം ഷാജഹാനും ആരോപിച്ചു. 2016 ലെ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയതന്ത്ര ചാനല്‍ വഴി കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷ് നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നത്. എന്നാല്‍ അത്ഥികള്‍ക്കുള്ള ഉപഹാരങ്ങളടങ്ങിയ ബാഗാണ് കൊണ്ടുപോയതെന്നയിരുന്നു പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ മൊഴി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam