ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും: മറ്റു ക്ലാസ്സുകാർക്ക് തിങ്കളാഴ്ച മുതൽ പരീക്ഷ

Published : Mar 10, 2023, 07:22 AM IST
ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ  പരീക്ഷകൾ ഇന്ന് ആരംഭിക്കും: മറ്റു ക്ലാസ്സുകാർക്ക് തിങ്കളാഴ്ച മുതൽ പരീക്ഷ

Synopsis

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13-ന് ആരംഭിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 30നാണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയം നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13-ന് ആരംഭിക്കും. 

എസ്എസ്എൽസി പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു.  മലയാളം, സംസ്കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങൾ പതിവുപോലെ വിദ്യാര്‍ത്ഥികൾ അനായാസമെഴുതി. മോഡൽ പരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങളും പാഠപുസ്തകത്തിനകത്ത് ഒതുങ്ങി നിന്ന വിഷയങ്ങളുമായതിനാൽ വേനൽച്ചൂടിലും കൂളായി പരീക്ഷ എഴുതാൻ വിദ്യാര്‍ത്ഥികളായി.  

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് അടുത്ത പരീക്ഷയായ ഇംഗ്ലീഷ്. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് 2960 കേന്ദ്രങ്ങളിലായി എസ്എസ്എൽസി പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊവിഡ് ഭീഷണി കാരണം ഫോക്ക് ഏരിയ അനുസരിച്ചായിരുന്നു പരീക്ഷ. എന്നാൽ ഇത്തവണ സമ്പൂർണ അധ്യയനം നടന്നതിനാൽ പാഠഭാഗം മുഴുവൻ പരീക്ഷയ്ക്കുണ്ട്. കൊവി‍ഡ് വര്‍ഷങ്ങളിൽ ഇല്ലാതിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണയുണ്ട്.  എസ്എസ്എൽസി പരീക്ഷകൾക്കൊപ്പം മറ്റു ക്ലാസുകാരുടെ പരീക്ഷകളും നടക്കുന്നത് അധ്യാപകർക്ക് ഇരട്ടിഭാരമെങ്കിലും ഒന്നും ചെയ്യാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്