ഡീസലിൽ വെട്ടിപ്പ്: 15,000 ലിറ്റർ വേണ്ടിടത്ത് എത്തിച്ചത് 14,000, സംഭവം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍

Published : Feb 19, 2023, 10:31 PM IST
ഡീസലിൽ വെട്ടിപ്പ്: 15,000 ലിറ്റർ വേണ്ടിടത്ത് എത്തിച്ചത് 14,000, സംഭവം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍

Synopsis

ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോ‌ഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതി പറഞ്ഞിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടതുമില്ല. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് ഡീസലിലെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ എത്തിക്കേണ്ടയിടത്ത് ടാങ്കറിലുണ്ടായിരുന്നത് 14, 000 ലിറ്റർ. 1000 ലിറ്ററിന്‍റെ കുറവ്.

നെടുമങ്ങാട് എംഎസ് ഫ്യുവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസലെത്തിക്കുന്നത്. 
അളവിലെ കുറവ് ജീവനക്കാർ കണ്ടുപിടിച്ചതോടെ അടുത്ത ടാങ്കറിൽ ബാക്കി 1000 ലിറ്ററെത്തിച്ചു. ജീവനക്കാർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏകദേശം 96,000 രൂപ. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്.

മെക്കാനിക്കിന്‍റെയും ഡ്രൈവറുടെ പിടിപ്പുകേട് കൊണ്ടാണ് മൈലേജ് കിട്ടാത്തത് എന്ന്
ചൂണ്ടിക്കാട്ടി ഡിപ്പോയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. അളവിലെ കൃത്രിമത്വം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ
പറയുന്നത്. സമാന വെട്ടിപ്പ് മറ്റ് ഡിപ്പോകളിലും നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ
ആരോപിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം