വനിതകളെ മുൻനിര്‍ത്തി ട്വൻ്റി20; ജയിച്ച നാല് പഞ്ചായത്തിലും അധ്യക്ഷസ്ഥാനം വനിതകൾക്ക്

By Web TeamFirst Published Dec 21, 2020, 5:38 PM IST
Highlights

വനിതാ അധ്യക്ഷസ്ഥാനം കൂടാതെ മറ്റു പ്രധാന പദവികളിലും സ്ത്രീകൾക്കാണ് ഭൂരിപക്ഷം.

കിഴക്കമ്പലം: തദ്ദേശതെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ട്വൻ്റി 20യുടെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ട്വൻ്റി20 അധികാരം പിടിച്ച നാല് പഞ്ചായത്തുകളിലേയും ഭരണസമിതിയിൽ വനിതകൾക്കാണ് ഭൂരിപക്ഷം. 

2015-ൽ ട്വൻ്റി20 അധികാരം നേടുകയും ഇപ്പോൾ വിജയം ആവര്‍ത്തിക്കുകയും ചെയ്ത കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം വനിതകളാണ് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുള്ളത്. വനിതകളെ മുൻനിര്‍ത്തിയുള്ള പുത്തൻ രാഷ്ട്രീയനീക്കത്തിന് കൂടിയാണ് ഇതിലൂടെ ട്വൻ്റി20 തുടക്കമിടുന്നത്. 

കിഴക്കമ്പലം കൂടാതെ നാല് സമീപ പഞ്ചായത്തുകളിലാണ് ട്വൻ 20 മത്സരിച്ചത്. ഇതിൽ വേങ്ങോല പ‍ഞ്ചായത്തിൽ മാത്രമാണ് ട്വൻി 20 ക്ക് അധികാരം പിടിക്കാൻ സാധിക്കാതെ പോയത്. വാഴക്കുളം, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വെങ്ങോല, കോലഞ്ചേരി ജില്ലാ പഞ്ചായത്തുകളിലേക്കും ട്വൻ്റി20 സ്ഥാനാര‍ത്ഥികൾ മത്സരിച്ചു വിജയിച്ചിരുന്നു. മൂന്ന് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വൻ്റി20 പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവിധ പഞ്ചായത്തുകളിൽ ചുമതലയേറ്റ ട്വൻ്റി 20 ഭരണസമിതികൾ -

കിഴക്കമ്പലം - 

  • പഞ്ചായത്ത് പ്രസിഡൻ - മിനി രതീഷ്
  • വൈസ് പ്രസിഡൻ് - ജിൻസി അജി
  • സ്ഥിരം സമിതി അധ്യക്ഷൻ (വികസനം) - കെ.എ.ബിനു
  • സ്ഥിരം സമിതി അധ്യക്ഷൻ (ആരോഗ്യം,വിദ്യാഭ്യാസം) - ജെനീസ് പി കാച്ചപ്പിള്ളി
  • സ്ഥിരം സമിതി അധ്യക്ഷൻ (ക്ഷേമകാര്യം) - ആര്‍.ബിന്ദു

ഐക്കരനാട്

  • പഞ്ചായത്ത് പ്രസിഡൻ്റ് - ഡീനാ ദീപക്
  • വൈസ് പ്രസിഡൻ്റ് - ലൗലി ലൂയിസ് 
  • സ്ഥിരം സമിതി അധ്യക്ഷൻ (വികസനം) - എ സത്യപ്രകാശ്
  • സ്ഥിരം സമിതി അധ്യക്ഷൻ (ആരോഗ്യം,വിദ്യാഭ്യാസം) - ആശ ജയകുമാര്‍
  • സ്ഥിരം സമിതി അധ്യക്ഷൻ (ക്ഷേമകാര്യം) - പ്രസന്ന പ്രദീപ്

കുന്നത്തുനാട് 

  • പഞ്ചായത്ത് പ്രസിഡൻ്റ് - നിതമോൾ എ.വി
  • വൈസ് പ്രസിഡൻ്റ് - റോയ് ഔസേപ്പ് 
  • സ്ഥിരം സമിതി അധ്യക്ഷൻ (വികസനം) -ജാൻസി ഡേവിസ്
  • സ്ഥിരം സമിതി അധ്യക്ഷൻ (ആരോഗ്യം,വിദ്യാഭ്യാസം) - ലവിൻ ജോസഫ്
  • സ്ഥിരം സമിതി അധ്യക്ഷൻ (ക്ഷേമകാര്യം) - പ്രസന്ന ഐ.എൻ

മഴുവന്നൂര്‍

  • പഞ്ചായത്ത് പ്രസിഡൻ്റ് - ബിൻസി ബൈജു
  • വൈസ് പ്രസിഡൻ്റ് - മേഘ മരിയ ബേബി
  • സ്ഥിരം സമിതി അധ്യക്ഷൻ (വികസനം) - രാജി കെ.ആര്‍
  • സ്ഥിരം സമിതി അധ്യക്ഷൻ (ആരോഗ്യം,വിദ്യാഭ്യാസം) - ജില്ലി രാജു
  • സ്ഥിരം സമിതി അധ്യക്ഷൻ (ക്ഷേമകാര്യം) - ഷൈനി റെജി
     
click me!