മദ്യപര്‍ ഓടിക്കുന്ന കാറുകള്‍ പൊലീസ് പരിശോധിക്കാത്തതെന്തെന്ന് മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Aug 3, 2019, 5:35 PM IST
Highlights

ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളിൽ കാറോടിക്കുന്നവരെ മദ്യപിച്ചോ എന്ന് പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതി പരിഗണിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍.

തിരുവനന്തപുരം: ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളിൽ കാറോടിക്കുന്നവരെ മദ്യപിച്ചോ എന്ന് പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതി പരിഗണിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍.

പരാതിയില്‍ സംസ്ഥാന പൊലീസ്  മേധാവിയും ഗതാഗത കമ്മീഷണറും നാല് ആഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കണണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, നാഷണൽ ക്ലബ്, ടെന്നിസ് ക്ലബ്, ഗോൾഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുന്നിൽ പൊലീസ് ഒരു പരിശോധനയും നടത്താറില്ലെന്നും പരാതിയിലുണ്ട്. ഇവിടങ്ങളിൽ പോലീസ് റോന്ത് ശക്തമാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. 

അർധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ഡ്രൈവർമാർക്ക് മദ്യ പരിശോധന്ന നടത്തണമെന്നാണ് ആവശ്യം. ശ്രീറാം വെങ്കിട്ടരാമൻ  സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി.ക്ലബുകളില്‍ നിന്നും വാഹനം ഓടിച്ച് പോകുന്ന സ്ത്രീകൾ വരെ മദ്യപിച്ച ശേഷമാണ് വാഹനമോടിക്കുന്നത്. ഇരു ചക്രവാഹന യാത്രികർ മദ്യപിച്ചിട്ടുണ്ടോ എന്ന് തലങ്ങും വിലങ്ങും പരിശോധിക്കുന്ന പൊലീസ് ആഢംബര കാറുകൾ ഓടിക്കുന്ന  മദ്യപർക്ക് മുന്നിൽ കണ്ണടയ്ക്കുകയാണെന്ന്  പരാതിയിൽ  പറയുന്നു.  

click me!