കോഴിക്കോട് മെഡിക്കൽ കോളേജിലെ സാമൂഹ്യവിരുദ്ധശല്യം: അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ

Published : May 16, 2023, 05:31 PM IST
കോഴിക്കോട് മെഡിക്കൽ കോളേജിലെ സാമൂഹ്യവിരുദ്ധശല്യം: അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ

Synopsis

രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത് എന്ന് കാട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. 

കോഴിക്കോട് : മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത് എന്ന് കാട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നി‍ർ​ദ്ദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന ആവശ്യവും ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന്  ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. സൂപ്രണ്ട് നൽകിയ കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരെ ആക്രമിക്കുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

Read More : ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം