പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Published : May 30, 2022, 09:03 PM IST
പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Synopsis

ആസാം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. 

തിരുവനന്തപുരം: കതകിനിടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂർ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അനസ്തീഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ്  പരാതി.  ആസാം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്.  ജനറൽ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. 

 പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരിക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയിൽ പറയുന്നു.  പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല.  പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായുമില്ല.  മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ഈ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷ റിപ്പോർട്ട് തേടിയത്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികളിലേക്ക് പ്രവേശിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ