പതിയെ തുടങ്ങി കാലവര്‍ഷം, ഏഴ് ജില്ലയിൽ യെല്ലോ അലര്‍ട്ട്, മഴ സാധ്യത മധ്യ-തെക്കൻ കേരളത്തിൽ

Published : May 30, 2022, 07:32 PM IST
പതിയെ തുടങ്ങി കാലവര്‍ഷം, ഏഴ് ജില്ലയിൽ യെല്ലോ അലര്‍ട്ട്, മഴ സാധ്യത മധ്യ-തെക്കൻ കേരളത്തിൽ

Synopsis

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ര്‍ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഏഴ്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ര്‍ദേശമുണ്ട്. കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക്  അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ പടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ  തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം. 

ജൂൺ രണ്ടാം വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം വടക്കൻ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമർദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.

മുൻപേയെത്തി കാലവര്‍ഷം -

ആൻഡമാനിൽ നിന്ന് മെയ്‌ 16 ന് യാത്ര തുടങ്ങി 13 ദിവസം എടുത്താണ് ഇത്തവണ കാലവർഷം മെയ്‌ 29 ന് കേരളത്തിൽ എത്തിച്ചേർന്നത് കഴിഞ്ഞ 23 വർഷങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിയ ദിവസങ്ങൾ. 

കഴിഞ്ഞ 23 വർഷത്തിനിടയിൽ (2000-2022)  2009ലാണ്  കാലവര്ഷം ഏറ്റവും നേരത്തെ എത്തിയത് അന്ന്  മെയ്‌ 23നു കാലവര്ഷം കേരളത്തിൽ എത്തി.  ആ വർഷത്തെ പ്രത്യേകത ആൻഡമാനിൽ കാലവര്ഷം മെയ്‌ 20 ന് എത്തി.മൂന്ന്  ദിവസം കൊണ്ടു  മെയ്‌ 23 നു കേരളത്തിൽ എത്തി.

ഏറ്റവും വൈകി എത്തിയത് 2003ൽ. ജൂൺ 13നാണ്  അന്ന് കേരളത്തിൽ കാലവര്ഷം എത്തിയത്.എന്നാൽ  കാലവര്ഷം ഏറ്റവും നേരത്തെ എത്തിയത്  1990 ലാണ്  മെയ്‌ 18  ന് . 1999 ൽ മെയ്‌ 22ന് എത്തി. 

കാലവര്ഷം ഏറ്റവും വൈകി എത്തിയത് 1972ലാണ്.  ജൂൺ 19ന് ആയിരുന്നു കാലവർഷം  72ൽ കേരളത്തിൽ എത്തിയത്. 1979,1983,1986,1997-വർഷങ്ങളിൽ ജൂൺ 12നും  കാലവർഷം കേരളത്തിൽ എത്തുന്ന തീയതിയും ആ വർഷത്തെ മഴയും  തമ്മിൽ ബന്ധം ഇല്ല. നേരത്തെ വന്നാലും വൈകി വന്നാലും അത് മഴയെ സ്വാധീനിക്കില്ല.

 2009 മൺസൂൺ മെയ്‌ 23 ന് വന്നിട്ടും ആ വര്ഷം ഇന്ത്യയിൽ മഴ വളരെ കുറവായിരുന്നു 77% മാത്രം.കേരളത്തിൽ 9% കുറവായിരുന്നു.ആ വർഷത്തെ പ്രത്യേകത ആൻഡമാനിൽ മെയ്‌ 20 ന് എത്തി. മൂന്ന്  ദിവസം കൊണ്ടു കേരളത്തിൽ എത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചതിന് ശേഷം ആദ്യ ദിവസം സംസ്ഥാനത്തു  പെയ്തത് ശരാശരി 15.1 mm മഴയാണ്. ഏറ്റവും കൂടുതൽ മഴ ആലപ്പുഴ (53 mm) ജില്ലയിലാണ് പെയ്തത്.

കാലവർഷം ആരംഭിച്ചെങ്കിലും തുടക്കം പൊതുവെ ദുർബലമാകാൻ ആണ് സാധ്യത. അതേസമയം ഈ ദിവസങ്ങളിൽ. കേരളത്തിൽ സാധാരണ / ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ
വിധി നീതി നിഷേധം, മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത; 'മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്'