റോഡരികിലെ ആർച്ചുകളും ബോർഡുകളും; കർശന നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ജാഗ്രത പുലർത്തുമെന്ന് കോർപറേഷൻ

Published : Mar 13, 2024, 06:15 PM IST
റോഡരികിലെ ആർച്ചുകളും ബോർഡുകളും; കർശന നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ജാഗ്രത പുലർത്തുമെന്ന് കോർപറേഷൻ

Synopsis

അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആർച്ചുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് നടപടി

തിരുവനന്തപുരം: നിയമ വിരുദ്ധമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആർച്ചുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് നടപടി.

അപകടമുണ്ടാകാത്ത തരത്തിൽ ആർച്ചുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം ആവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു . ഇത് സംബന്ധിച്ച് ഹൈക്കോടതി നിരവധി ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എ. അരവിന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം