
ബംഗളൂരു: 30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ്.നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്.'എന്‍റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്‍റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ച് എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതനെന്നും' സ്വപ്ന ചോദിച്ചു
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.കേസിൽ തുടർ നടപടി സ്വീകരിക്കും.ഭീഷണിപ്പെടുത്തിയതിനാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത് .നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.എൻസിആർ (Non Cognizable Report) ആണ് രജിസ്റ്റർ ചെയ്തത്.ഭീഷണി പോലുള്ള പരാതികളിൽ സ്വീകരിക്കുന്ന പ്രാഥമിക നടപടി ആണിത്.എൻസിആർ രജിസ്റ്റർ ചെയ്താൽ പരാതിക്കാർക്ക് കോടതിയിൽ പോകാം.ആർക്കെതിരെ ആണോ പരാതി കിട്ടിയത് അവരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകും. വിജേഷ് പിള്ളയോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam