മതിയായ സുരക്ഷ ഒരുക്കാതിരുന്നത് അപകടത്തിന് കാരണം, തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം പൊലീസുകാരോട് പറഞ്ഞു; വിജിഷയുടെ ഭർത്താവ്

Published : Mar 09, 2026, 11:02 AM IST
vijisha husband

Synopsis

മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ. കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്.

കോഴിക്കോട്: പൊങ്കാലയ്ക്കിടെ തീ പൊള്ളലേറ്റു വീട്ടമ്മ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച്ച ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് രം​ഗത്ത്. മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ പറഞ്ഞു. കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ തങ്ങൾ നിസ്സഹായരാണെന്നാണ് പൊലീസ് പറഞ്ഞതെന്നും ദിനേഷ് കുമാർ പറഞ്ഞു.

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒറ്റയടിക്ക് 50 സീറ്റുകൾ, വമ്പൻ പ്രഖ്യാപനത്തിന് ബിജെപി തയാറെടുക്കുന്നു; സർപ്രൈസുകൾക്ക് സാധ്യതയില്ല, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്
നാടിനെ നടുക്കി വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് മരണം നാലായി, അപകടം നെടുമങ്ങാട്